Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lifestyle Diseases

Family Health

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​വും പാ​ച​ക​രീ​തി​യും; ഡോ. ബി. ഇക്ബാൽ പറയുന്നു...

ഡോ. ബി. ഇക്ബാൽ, ന്യൂറോ സർജൻ
ഫേസ്ബുക്കിൽ കുറിച്ചത്

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​ന് പ​ച്ച​ക്ക​റി​ക​ൾ 50%, പ്രോ​ട്ടീ​ൻ 25%, അ​ന്ന​ജം 25% എ​ന്ന ചേ​രു​വ​യാ​ണ് ഉ​ചി​തം. ഭ​ക്ഷ​ണ​ത്തി​​ന്‍റെ അ​ള​വി​നൊ​പ്പം പാ​ച​ക​രീ​തി​യും പ്ര​ധാ​ന​മാ​ണ്.

മീ​ൻ പൊ​രി​ക്കു​ന്ന​തി​നു​പ​ക​രം മീ​ൻ ക​റി​യോ ആ​വി​യി​ൽ വേ​വി​ച്ച മീ​നോ ക​ഴി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. പൊ​രി​ക്കു​മ്പോ​ൾ മീ​നി​ലെ പോ​ഷ​ണ മൂ​ല്യ​മു​ള്ള ഒ​മേ​ഗ-3 കൊ​ഴു​പ്പു​ക​ൾ ന​ഷ്ട​പ്പെ​ടാം. കൂ​ടാ​തെ എ​ണ്ണ ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​ലൂ​ടെ ക​ലോ​റി​യും വ​ർ​ധി​ക്കും.

ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ ത​ര​വും പ്ര​ധാ​ന​മാ​ണ്. പ്ര​ത്യേ​കി​ച്ച് വെ​ളി​ച്ചെ​ണ്ണ​യി​ൽ പൂ​രി​ത കൊ​ഴു​പ്പു​ക​ൾ (saturated fatty acids) കൂ​ടു​ത​ലാ​ണ്. പൂ​രി​ത കൊ​ഴു​പ്പി​ന്‍റെ അ​മി​ത ഉ​പ​യോ​ഗം ര​ക്ത​ത്തി​ലെ എ​ൽ​ഡി​എ​ൽ കൊ​ള​സ്‌​ട്രോ​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ഹൃ​ദ്രോ​ഗ​സാ​ധ്യ​ത കൂ​ട്ടു​ക​യും ചെ​യ്യാം.

മീ​ൻ ക​റി ത​യ്യാ​റാ​ക്കു​മ്പോ​ഴും വെ​ളി​ച്ചെ​ണ്ണ​യും തേ​ങ്ങാ​പ്പാ​ലും അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. പ​ച്ച​ക്ക​റി​ക​ൾ വൈ​വി​ധ്യ​ത്തോ​ടെ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ത്തേ​ണ്ട​താ​ണ് . പ്ര​ത്യേ​കി​ച്ച് പ്ര​മേ​ഹ​മു​ള്ള​വ​ർ ചോ​റി​ന്‍റെ അ​ള​വി​ലും മൊ​ത്തം അ​ന്ന​ജ (കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്) ഉ​പ​ഭോ​ഗ​ത്തി​ലും കു​റ​വ് വ​രു​ത്ത​ണം.

ചു​രു​ക്ക​ത്തി​ൽ, എ​ന്ത് ക​ഴി​ക്കു​ന്നു എ​ന്ന​തു​പോ​ലെ എ​ങ്ങ​നെ പാ​ച​കം ചെ​യ്യു​ന്നു എ​ന്ന​തും പ്ര​ധാ​ന​മാ​ണ്. രു​ചി​യും പോ​ഷ​ക​ഗു​ണ​വും നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്.

Latest News

Corehub Up